അജാനൂര്‍ കാരക്കുഴി ക്ഷേത്രത്തിന് സമീപം പൊതുസ്ഥലത്ത് കുലുക്കികുത്ത് ചൂതാട്ടം നടത്തിയ ആറുപേരെ ഹോസ്ദുര്‍ഗ് എസ്ഐ ജയേഷ്കുമാര്‍ അറസ്റ്റുചെയ്തു. കളിക്കളത്തുനിന്നും 8500 രൂപയും പിടിച്ചെടുത്തു.
വെസ്റ്റ് എളേരി എളേരിത്തട്ട് കുറ്റിപ്പുറത്ത് വീട്ടില്‍ നാരായണന്‍റെ മകന്‍ കെ.പി.ഷിംജിത്ത്, മാലോം പറമ്പയിലെ ഗുരുവനത്ത് വീട്ടില്‍ കണ്ണന്‍റെ മകന്‍ കെ.കെ.രമേശന്‍(40), കൊന്നക്കാട് എളേരി വീട്ടില്‍ നാരായണന്‍റെ മകന്‍ ദിബാഷ്(32), പരപ്പ ബിരിക്കുളത്തെ അച്ചുമ്മാടത്ത് അബ്ദുള്‍ഖാദറിന്‍റെ മകന്‍ ടി.ജംസീര്‍(35), മാലോം പറമ്പയിലെ ചിറമ്മല്‍ വീട്ടില്‍ യൂസഫിന്‍റെ മകന്‍ വി.വി.മുഹമ്മദ് റിഷാദ്(34), കൊന്നക്കാട് മൗലാക്കിരിയത്ത് ഹൗസില്‍ ചന്ദ്രന്‍റെ മകന്‍ സി.ജയേഷ്(39) എന്നിവരെയാണ് അറസ്റ്റുചെയ്തത്.