യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും ആറര ലക്ഷം രൂപ തട്ടിയെടുത്തു. രാജപുരം കള്ളാർ വണ്ണാത്തിക്കാനത്തെ അഭിഷ് തോമസിന്റെ ഭാര്യ ദിനിയ ബാബുവാണ് തട്ടിപ്പിനിരയായത്. കോട്ടയം ബ്രഹ്മമംഗലത്തെ മണിയൻകുന്നേൽ അഞജന പണിക്കരാണ് യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദിനയിൽ നിന്നും ആറര ലക്ഷം രൂപ കൈപ്പറ്റിയത്.
കഴിഞ്ഞവർഷം ഏപ്രിൽ 23നാണ് ദിനിയ അഞജനയ്ക്ക് പണം നൽകിയത് പിന്നീട് വിസ നൽകാതെ വഞ്ചിച്ചു എന്നാണ് ഇനിയുടെ പരാതി. സംഭവത്തിൽ രാജപുരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.