നീലേശ്വരം: സ്റ്റോക്ക് മാർക്കറ്റിംഗ് പഠിപ്പിക്കുന്ന കമ്പനി എന്ന വ്യാജേന യുവാവിൽ നിന്നും 6, 27800 തട്ടിയെടുത്തതായി കേസ്. പള്ളിക്കര നീരൊഴുക്കിൽ കുതിരുമ്മൽ കെ ഷൈജുവാണ് (36) തട്ടിപ്പിനിരയായത്. 2023 ജൂലൈ 30 മുതൽ ഓഗസ്റ്റ് 19 വരെയുള്ള ദിവസങ്ങളിലാണ് ഷൈജു സ്റ്റോക്ക് മാർക്കറ്റിംഗിൽ പണം നിക്ഷേപിച്ചത്. എന്നാൽ പിന്നീടാണ് ഇത് തട്ടിപ്പാണെന്ന് മനസ്സിലായത് തുടർന്നു ഷൈജു നൽകിയ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.