The Times of North

Breaking News!

വാട്ട്‌സ്ആപ്പിൽ ഫോട്ടോ അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്    ★  വിഷുവിന് പ്ലാസ്റ്റിക് കണിക്കൊന്ന കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ   ★  കേക്കെപുരയിൽ ഹസ്സൻ ഹാജി സ്മാരക പുരസ്‌കാരം എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്തിന്   ★  എൻ.കെ ബാലകൃഷ്ണൻ ആരോഗ്യ, സഹകരണ മേഖലകളിൽ പുതിയ ദിശാബോധം വളർത്തിയ നേതാവ്: പി.കെ. ഫൈസൽ   ★  പേര് നിർദ്ദേശിച്ചത് പിണറായി വിജയൻ; കെ കെ രാഗേഷ് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി   ★  ചായ്യോത്തെ പി.പി. അബ്രഹാം (പാപ്പു ചേട്ടൻ ) അന്തരിച്ചു   ★  ബദരിയ ഹോട്ടൽ (ഇതെന്റെ ഓർമ്മകളുടെകനൽ): സുറാബ്   ★  കാരിച്ചിയമ്മ മടിക്കൈയിലെ ധീര വനിത   ★  വ്യാപാരി വ്യവസായി സമിതി നേതാവ് വി. വിഉദയകുമാറിൻ്റെ മാതാവ് അന്തരിച്ചു   ★  സിയാറത്തിങ്കര മഖാം ഉറൂസ് ഏപ്രിൽ പതിനെട്ട് വരെ നീട്ടി

50000 കിലോ ഇ മാലിന്യം ക്ലീൻ കേരള കമ്പനിയിലേയ്ക്ക്. കൈറ്റിൻ്റെ ഇ വേസ്റ്റ് മാനേജ്മെൻ്റ് സിസ്റ്റം വൻ വിജയം

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി ക്ലീൻ കേരള കമ്പനിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും കൈറ്റിൻ്റെയും സംയുക്ത നേതൃത്വത്തിൽ നടത്തുന്ന സ്കൂൾ തല ഇ മാലിന്യ ശേഖരണ യജ്ഞത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം ബഹു. കാസർഗോഡ് ഡി.ഡി.ഇ ശ്രീ മധുസൂദനൻ ടി.വി നിർവ്വഹിച്ചു. കാസർഗോഡ് നഗരസഭ പരിധിയിലെ സ്കൂളുകളിലെ ഇ മാലിന്യം നഗരസഭ ചെയർമാൻ ശ്രീ അബ്ബാസ് ബീഗത്തിൽ നിന്നും ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ മിഥുൻ ഗോപി ഏറ്റു വാങ്ങി.

കൈറ്റ് തയ്യാറാക്കിയ ഇ വേസ്റ്റ് മാനേജ്മെൻ്റ് ആൻഡ് ഡിസ്പോസൽ പോർട്ടലിലേയ്ക്ക് കാസർഗോഡ് ജില്ലയിൽ നിന്നു മാത്രം 50 ടൺ ഇലക്ട്രോണിക് മാലിന്യങ്ങളാണ് അപ്ലോഡ് ചെയ്യപ്പെട്ടത്. ഇവ നീക്കം ചെയ്യുന്നതിലൂടെ കാസർഗോഡ് ജില്ലയിലെ മുഴുവൻ സ്കൂളുകളും ഹരിതവിദ്യാലയം എന്ന പദവിയിലേയ്ക്കുയരുകയാണ്. ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരു സ്കൂൾ ആണ് ശേഖരണ കേന്ദ്രമായി തീരുമാനിച്ചിട്ടുള്ളത്. ആദ്യ ദിന ശേഖരണത്തിൽ കാസറഗോഡ് നഗരസഭ പരിധിയിൽ ഉള്ള 19 സ്കൂളുകളിൽ നിന്നും 2916 kg ഇ മാലിന്യവും മധൂർ പഞ്ചായത്ത് പരിധിയിലെ 6 സ്കൂളുകളിൽ നിന്നും 746 kg ഇ മാലിന്യവും കൂടി ആകെ 3662 kg ഇ മാലിന്യം ക്ലീൻ കേരള കമ്പനി ശേഖരിച്ചു. ഒന്നാം ഘട്ട ശേഖരണത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ കാഞ്ഞങ്ങാട് നഗരസഭാ, മടിക്കൈ ഗ്രാമ പഞ്ചായത്ത് , കുമ്പള ഗ്രാമ പഞ്ചായത്ത് , മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ,പള്ളിക്കര ഗ്രാമ പഞ്ചായത്ത്, ഉദുമ ഗ്രാമ പഞ്ചായത്ത് എന്നി തദ്ദേശ സ്ഥാപന പരിധിയിലെ സ്കൂളുകളിൽ നിന്നും ക്ലീൻ കേരള കമ്പനി ഇ മാലിന്യം ശേഖരിക്കുന്നതാണ്. തുടർന്ന് ജില്ലയിലെ ബാക്കിയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ സ്കൂളുകളിൽ നിന്നും ഇ മാലിന്യം ശേഖരിക്കുന്നതാണ്.
കൈറ്റ് ജില്ലാ കോർഡിനേറ്റർ റോജി ജോസഫ് ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ പി ജയൻ കോകോർഡിനേറ്റർ എച്ച് കൃഷ്ണൻ കൈറ്റ് മാസ്റ്റർ ട്രൈനർ അബ്ദുൾ ഖാദർ ക്ലീൻ കേരള കമ്പനി സെക്ടർ കോർഡിനേറ്റർ അബ്ദുൾ ഹക്കീം എന്നിവർ ക്യാമ്പയിൻ പരിപാടിയിൽ പങ്കെടുത്തു.

Read Previous

സൗജന്യമായി പച്ചക്കറി തൈകൾ നൽകി

Read Next

കൺകെട്ട് വിദ്യ പഠിച്ചാലെ രാജ്യം ഭരിക്കുന്ന ഭരണാധികാരികളുടെ യഥാർത്ഥ മുഖം തിരിച്ചറിയുകയുള്ളൂ : ജോൺ ബ്രിട്ടാസ് എം പി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73