ഉപ്പളയിൽ എടിഎമ്മിൽ അ ടക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കവർച്ച ചെയ്തു. ആക്സിസ് ബാങ്കിന്റെ ഉപ്പള ബ്രാഞ്ചിലെ എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന പണമാണ് വാനിന്റെ ചില്ല് തകർത്ത് കവർച്ച ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.പണവുമായി എത്തിയ വാൻ കൗണ്ടറിന് മുന്നിൽ നിർത്തിയ ശേഷം ജീവനക്കാർ എടിഎമ്മിന്റെ ബോക്സുകൾ ക്രമപ്പെടുത്തുന്നതിനിടയിലാണ് വാനിന്റെ ചില്ല് തകർത്ത് പണം കവർച്ച ചെയ്തത്. പോലീസ് കാവലില്ലാതെയാണ് പണം കൊണ്ടുവന്നത്. വാനിനേയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.