സ്‌കൂള്‍ വാര്‍ഷികാഘോഷ വേദിക്കരികിലേക്ക് പിക്ക് അപ്പ് വാൻ ഉരുണ്ട് നീങ്ങി അഞ്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. നെട്ടണിഗെ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലാണ് വന്‍ദുരന്തം ഒഴിവായ അപകടം നടന്നത്. അപകടത്തില്‍ വിദ്യാര്‍ത്ഥികളായ തൃപ്തി(7), അതിഥി(9), യാഷ്‌വി(7), ഗൃഷറായി(7) അനുശ്രീ(8)എന്നിവര്‍ക്കാണ് നിസാര പരിക്കേറ്റത്. രാവിലെ 1.10 ഓടെ സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടികള്‍ ആരംഭിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന് സാധനങ്ങള്‍ കൊണ്ടുവന്ന കെഎ 12 8760 നമ്പര്‍ പിക്കപ്പ് വാന്‍ സ്റ്റേജിന് സമീപത്തായി നിര്‍ത്തിയിട്ടതായിരുന്നു. ഇവിടെനിന്നും വാന്‍ തനിയെ ഉരുണ്ടുനീങ്ങി സ്റ്റേജിന് മുന്നിലേക്ക് പോവുകയായിരുന്നു. സ്റ്റേജിന് മുന്നില്‍ കസേരകളും മറ്റും ഉണ്ടായതിനാലാണ് വന്‍ അപകടം ഒഴിവായത്. പിക്കപ്പ് വാഹനം ഉരുണ്ട് പോകുന്നത് കണ്ട് രക്ഷിതാക്കളും മറ്റുള്ളവരും ഓടിയെത്തി വാനിനെ പിടിച്ചുനിര്‍ത്തുകയായിരുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എസ് ജയലതയുടെ പരാതിയില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തു.