
കാസർക്കോട് :മുൻ വൈരാഗ്യത്തെ തുടർന്ന് ബൈക്കിലും ബുള്ളറ്റിലും വന്ന അഞ്ച് അംഗസംഘം യുവാക്കളെ ആക്രമിച്ചു. കൂഡ്ലു ഭൂമാവതി റോഡിൽ ഡി എസ് സി ഗ്രൗണ്ടിന് സമീപത്തെ എസ് ജി കെ നിലയത്തിൽ നവീൻ ഷെട്ടിയുടെ മകൻ രക്ഷിത് ഷെട്ടി ( 18 )സഹോദരൻ ഹർഷിദ്( 19) സുഹൃത്ത് അജേഷ്(20) എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്.കഴിഞ്ഞദിവസം കൂഡ്‌ലു മന്നിപ്പാടി ഡി എസ് സി ഗ്രൗണ്ടിൽ സമീപത്തെ ചന്ദ്രഹാസന്റെ പീടികക്ക് മുന്നിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ബുള്ളറ്റിലും ബൈക്കിലും വന്ന കുഡ്ലുവിവേകാനന്ദ നഗറിലെ സുനിൽ, ഹരീഷ്, വിച്ചു , ആദിഷ് , വിജിത് ഷെട്ടി .എന്നിവരാണ് ആക്രമിച്ചത് ഇവർക്കെതിരെ പോലീസ് കേസെടുത്തു.ഒരു മാസം മുമ്പ് ശിവകൃഷ്ണ ക്ലബ്ബ് പരിസരത്തിൽ വച്ച് സുനിലിനെ ഒരു സംഘം അക്രമിച്ചിരുന്നു ഇത് രക്ഷിത് ഷെട്ടിയുടെ നാട്ടുകാരാണ് എന്ന് ആരോപിച്ചായിരുന്നു അക്രമം