വയനാട് പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ലയൺസ് പ്രവർത്തകർ 5 കോടി രൂപ ചിലവിൽ പ്രത്യേക വില്ലേജ് സ്ഥാപിക്കും. ഇതിന്റെ ഭാഗമായുള്ള ധനസമാഹരണം ആരംഭിച്ചു. പ്രാരംഭ നടപടികളുടെ ഭാഗമായി 9 ലക്ഷം രൂപയുടെ മരുന്നും മറ്റ് വസ്തുക്കളും ദുരിത ബാധിതർക്കായി നേരത്തെ തന്നെ നൽകിയിരുന്നു. കാസർകോട് , കണ്ണൂർ, വയനാട്, മാഹി, കോഴിക്കോട് ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്റ്റ് സമാഹരിക്കുന്ന ഫണ്ടിലേയക്ക് അജാനൂർ ലയൺസ് ക്ലബ്ബ് നൽകുന്ന തുക ക്ലബ്ബ് പ്രസിഡൻ്റ് കെ.വി സുനിൽ രാജ്, ഡിസ്ട്രിക്റ്റ് സെക്രട്ടറി കെ. സുകുമാരൻ നായർക്ക് കൈമാറി. ചടങ്ങിൽ ജി.എൽ.ടി കോ-ഓർഡിനേറ്റർ വി. വേണുഗോപാൽ, മുൻ പ്രസിഡൻ്റ് അഷറഫ് എം.ബി. മൂസ, സെക്രട്ടറി സി.എം.കെ അബ്ദുള്ള, ട്രഷറർ കെ.പി. സലാം, ഷെറീഖ് കമ്മാടം, എം.കെ സുബോധ് എന്നിവർ പ്രസംഗിച്ചു.