The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

അമേരിക്കൻ വിസ വാഗ്ദാനം ചെയ്ത് 5, 30,000 രൂപയും കാറും ബൈക്കും തട്ടിയെടുത്തു.

അമേരിക്കയിൽ വിസ വാഗ്ദാനം ചെയ്ത് 5 ലക്ഷത്തി മുപ്പതിനായിരം രൂപയും ഒരു മാരുതി കാറും ബൈക്കും തട്ടിയെടുത്തതായി കേസ്. ഭീമനടി പ്ലാച്ചിക്കര പുളിയമാക്കൽ ജോസഫിന്റെ മകൻ ജോബിഷ് ജോസഫ്( 32) ആണ് തട്ടിപ്പിനിരയായത്. ജോബിഷിന്റെ പരാതിയിൽ പാണത്തൂർ സ്വദേശി സലാമോന്‍ കെ ജോസഫ്, എടനാട് സൂരമ്പയലിൽ അബൂബക്കർ, കോഴിക്കോട് സ്വദേശി എൻ എം അബ്ദുൽഹമീദ് മറ്റ് രണ്ടുപേർ എന്നിവർക്കെതിരെ വെള്ളരിക്കുണ്ടു പോലീസ് കേസെടുത്തു. ഒന്നാം പ്രതിയായ സലോമോൻ കെ ജോസഫ് ആണ് ജോബിഷിൽ നിന്നും അമേരിക്കയിലേക്ക് വിസ വാഗ്ദാനം നൽകി 11 ലക്ഷത്തി മുപ്പതിനായിരം രൂപ വാങ്ങിയത്. പിന്നീട് ജ്യോതിഷിന്റെ കെ.എൽ 38 എ 68 0 9 മാരുതി കാറും കെഎൽ 60 ഇ 61 36 നമ്പർ ബൈക്കും ഇയാൾകൈക്കലാക്കി എന്നാണ് കേസ്. നിശ്ചിത കാലാവധി കഴിഞ്ഞിട്ടും വിസ നൽകാത്തതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ രണ്ടുതവണയായി 6 ലക്ഷം രൂപ നൽകിയെങ്കിലും ബാക്കി പണവും കാറും, ബൈക്കും ഇനിയും തിരിച്ചു നൽകിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത വെള്ളരിക്കുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

Read Previous

സ്വന്തം പുസ്തകം വിദ്യാലയ ലൈബ്രറിക്ക് നൽകി കുഞ്ഞെഴുത്തുകാരി

Read Next

സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് പീഡനം ഭർത്താവിന്റെ മാതാപിതാക്കൾക്കും സഹോദരിമാർക്കും എതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!