കാഞ്ഞങ്ങാട് : 46കാരന്റെ ലൈംഗികാവയവത്തില്‍ കുടുങ്ങിയമെറ്റൽ നട്ട് സാഹസീകമായി ഫയര്‍ഫോഴ്സ് മുറിച്ചു മാറ്റി. വാഷറിനും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള നട്ടാണ് കാഞ്ഞങ്ങാട്ടുകാരനായ യുവാവിന്റെ ലൈംഗികാവയവത്തില്‍ കുടുങ്ങിയത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലുംആശുപത്രി അധികൃതർക്ക് നട്ട് മാറ്റാൻ കഴിഞ്ഞില്ല. തുടർന്നാണ് കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേനയുടെ സഹായം തേടിയത്. ചെറിയ കട്ടർ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം പണി പെട്ടാണ് അഗ്നിരക്ഷാ സേന ബോള്‍ടിന്റെ ഇരുഭാഗവും മുറിച്ചു നീക്കിയത്. മദ്യലഹരിയിലായിരുന്നപ്പോള്‍ അജ്ഞാതരായ ചിലർ നട്ട് ലൈംഗികാവയവത്തില്‍ കയറ്റിയതാണെന്ന് യുവാവ് പറയുന്നു.