ജില്ലാ രൂപീകരണത്തിന്റെ നാല്പതാം വാർഷികത്തിൽ നാൽപ്പതിന കർമ്മ പരിപാടിയുമായി കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഈവർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷനായി.
82 കോടി 68095 രൂപ വരവും 81 കോടി 58500 രൂപ ചിലവും ഒരുകോടി 98495 രൂപ മിച്ചവും കാണിക്കുന്ന ബഡ്ജറ്റാണ് വൈസ് ചെയർമാൻ അവതരിപ്പിച്ചത്,ജില്ലാ പഞ്ചായത്തിന് പുതിയ ഭവന പദ്ധതിയായ നികേതനം നവകേരളം ഭവന നിർമ്മാണ പദ്ധതി അനുസരിച്ച് 400 വീടുകൾ നിർമ്മിച്ചു നൽകും. ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ചുകൊണ്ട് ജില്ലയിൽ ഹാപ്പിനെസ്സ് പാർക്കുകൾ സ്ഥാപിക്കാൻ ഒരുകോടി രൂപയും നീക്കിവെച്ചു. പടന്നക്കാട് കാർഷിക കോളേജ് പദ്ധതിക്ക് 2.20 കോടി രൂപയും ജില്ലാ ആശുപത്രിക്ക് സ്ഥലം വാങ്ങാൻ 1.50 കോടി രൂപയും ബഡ്ജറ്റിൽ വകയിരുത്തി. നീലേശ്വരം ബ്ലോക്ക് ആയി സഹകരിച്ച് കല്ലുമ്മക്കായ സംസ്കരണത്തിന് 80 ലക്ഷം രൂപയും അംഗൻവാടി കെട്ടിട നിർമ്മാണത്തിന് 1.50 കോടി രൂപയും പടന്നക്കാട് കാർഷിക കോളേജുമായി സഹകരിച്ച് ആസ്പെയർ പദ്ധതിക്ക് 2.20 കോടി രൂപയും ബഡ്ജറ്റിൽ നീക്കിവെച്ചിട്ടുണ്ട് ജില്ല ആശുപത്രിക്ക് സ്ഥലം വാങ്ങാനും അംഗൻവാടി കെട്ടിട നിർമ്മാണത്തിനും 1.50 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.നീലേശ്വരം ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് കല്ലുമ്മക്കായ സംസ്കരണ നടത്താൻ 80 ലക്ഷം രൂപയും ബജറ്റിൽ ഉണ്ട് ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ചുകൊണ്ട് ജില്ലയിൽ ഹാപ്പിനസ് പാർക്ക് സ്ഥാപിക്കാൻ ഒരു കോടി രൂപയും ജൈവവൈവിധ്യ സംരക്ഷണത്തിന് 40 ലക്ഷം രൂപയും ബഡ്ജറ്റിൽ നീക്കി വെച്ചിട്ടുണ്ട്.