
വെള്ളരിക്കുണ്ട്: ജോലിയുറപ്പുള കൊറിയൻ വിസ വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും 4. 20000 ലക്ഷം രൂപ തട്ടിയെടുത്തതായി കേസ്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ മാലോം ആന മഞ്ഞളിലെ മടപ്പൻ തോട്ടു കുന്നിൽ ചാക്കോയുടെ മകൻ ജോമോന്റെ ( 39 ) പരാതിയിൽ തിരുവനന്തപുരം തിരുമല പനിയിൽ പുത്തൻവീട്ടിൽ പടിയറ വില്ലയിൽ സോമന്റെ മകൻ വി അനീഷിനെതിരെ (50)യാണ് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്. 2021 ജൂൺ 11 മുതൽ വിവിധ മാസങ്ങളിൽ ആയാണ് വിസ വാഗ്ദാനം ചെയ്ത് ജോമോനിൽ നിന്നും അനീഷ് പണം തട്ടിയെടുത്തത് എന്നാൽ വിസയോ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചു എന്നാണ് പരാതി.