
അഖില കേരള ക്ഷേത്ര ദേവസ്വം ഊരാള സഭയുടെ ഏഴാമത് സംഗമം മെയ് 18 ന് കോഴിക്കോട് യോഗക്ഷേമ സഭ ജില്ലാ ആസ്ഥാന മന്ദിരത്തിൽ വച്ച് (കോവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം) നടക്കും . സംഗമത്തിന്റെ ബ്രോഷർ പ്രകാശനം എ.കെ. കെ. ഡി യുഎസ് സംസ്ഥാന പ്രസിഡണ്ട് കെ . കുഞ്ഞിമാധവനിൽ നിന്നും കോഴിക്കോട് ആഴാതൃക്കോവിൽ വിഷ്ണു ക്ഷേത്രം ട്രസ്റ്റി ബ്രഹ്മശ്രീ തിരുമംഗലം കൃഷ്ണൻ നമ്പൂതിരി ആദ്യ പ്രതി ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു . ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ വേണുഗോപാല പണിക്കർ അധ്യക്ഷത വഹിച്ചു . തിരുമംഗലം ശങ്കരൻ നമ്പൂതിരി , സംസ്ഥാന ജനറൽ സെക്രട്ടറി മാടത്തിൽ മല്ലിശ്ശേരി വാസുദേവൻ നമ്പൂതിരി , ഖജാൻജി ഇരിവൽ രാംദാസ് വാഴുന്നവർ , സ്വാഗതസംഘം ഖജാൻജി ഗോപാലകൃഷ്ണൻ അടിയോടി എന്നിവർ സംബന്ധിച്ചു