ഓൺലൈനിൽ ജോലി വാഗ്ദാനം വിശ്വസിച്ച വയോധികന്റെ 22,30625 ലക്ഷം രൂപ നഷ്ടമായി. സംഭവത്തിൽ രണ്ടു പേർക്കെതിരെ ചിറ്റാരിക്കൽ പോലീസ് കേസെടുത്തു. ഭീമനടി വരക്കാട് അമ്പാടി ബസാറിൽ പാലക്കാ മണ്ണിൽ ഹൗസിൽ ചാണ്ടിയുടെ(56)യുടെ പണമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ആലപ്പുഴയിലെ ദിയ ആനന്ദ്, മിറാഷ് മാത്യു എന്നിവർക്കെതിരെയാണ് ചിറ്റാരിക്കൽ പോലീസ് കേസെടുത്തത്. ഓൺലൈനിലൂടെയാണ് ചാണ്ടി പ്രതികളുമായി പരിചയത്തിൽ ആയത്. പിന്നീട് ഉയർന്ന ജോലി വാഗ്ദാനം ചെയ്തപ്പോഴാണ് പണം നൽകിയത്. ജൂൺ 15നും ജൂലൈ 2നുമിടയിൽ ഓൺലൈനിലൂടെയാണ് പണം നൽകിയത്.