ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലായി ഇന്നലെ രാത്രി വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്ന കഞ്ചാവുമായി രണ്ടു യുവാക്കളെ ചന്തേര ഇൻസ്പെക്ടർ പ്രശാന്തും സംഘവും അറസ്റ്റ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയും പടന്ന മാവില കടപ്പുറം എൽപി സ്കൂളിന് സമീപത്തെ മുസ്തഫ ക്വാ ർട്ടേഴ്സിൽ താമസക്കാരനുമായ അബ്ദുൽ സലാമിന്റെ മകൻ വി പി ഷഹബാസ് മോനെ (24)6.4ഗ്രാം കഞ്ചാവുമായും തുരുത്തി നീലക്കലിലെ പിസി അബ്ദുല്ലയുടെ മകൻ സി എച്ച് സിറാജുദ്ദീൻ 37 നെ 5.16 ഗ്രാം കഞ്ചാവുമായാണ് അറസ്റ്റ് ചെയ്തത്. ഷഹബാസിനെ ഇന്നലെ രാത്രി ഒമ്പതര മണിയോടെ പടന്ന വെളുത്തപൊയ്യ ജുമാ മസ്ജിദ് സമീപത്ത് വെച്ചും സിറാജുദ്ദീനെ വലിയപറമ്പ് മാവിലാടം ബസ്റ്റോപ്പിന് സമീപത്ത് വച്ചുമാണ് പിടികൂടിയത്.