സീബ്രലൈൻ മുറിച്ചു കടക്കുമ്പോൾ രണ്ട് പേർക്ക് മോട്ടോർ ബൈക്കിടിച്ച് പരിക്കേറ്റു. വിത്യസ്ത സംഭവങ്ങളിൽ തൃക്കരിപ്പൂർ തെക്കേ മാണിയാട്ടെ മാടക്കാൽ പി പി കുഞ്ഞികൃഷ്ണൻറെ മകൻ മനോജ് കുമാർ (47), മാവുങ്കാൽ മൂലക്കണ്ടത്തെ ശ്രീക്കുട്ടൻ (33) എന്നിവർക്കാണ് സീബ്രാ ലൈനിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റത്.
മനോജിനെ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് മുന്നിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് കാസർകോട് ഭാഗത്തുനിന്നും അമിതവേഗത്തിൽ വന്ന ബൈക്ക് ഇടിച്ചിട്ടത്. ശ്രീക്കുട്ടനെ നോർത്ത് കോട്ടച്ചേരി സിറ്റി ഹോസ്പിറ്റൽ സമീപം സീബ്ര ലൈൻ മുറിച്ചുകിടക്കുമ്പോൾ കാഞ്ഞങ്ങാട് നിന്നും കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കാണ് ഇടിച്ചത്.