തൃക്കരിപ്പൂർ: ലാഭം വാഗ്ദാനം നൽകി ജ്വല്ലറിയിൽ നിക്ഷേപിച്ച 66 പവൻ സ്വർണാഭരണങ്ങൾ തിരിച്ചു നൽകാത്ത വഞ്ചിച്ചതിന് തൃക്കരിപ്പൂരിലെ അറേബ്യൻ ജ്വല്ലറി ഉടമകൾക്കെതിരെ പോലീസ് കേസെടുത്തു. രണ്ട് യുവതികൾ നൽകിയ പരാതിയിലാണ് ജ്വല്ലറി ഉടമകളായ ടി പി ഷാഹുൽഹമീദ്,സി കെ പി മുഹമ്മദ് കുഞ്ഞി, എ.ജി.സി ബഷീർ, ഷാഹിദ് എന്നിവർക്കെതിരെചന്തേര പോലീസ് കേസെടുത്തത്. തൃക്കരിപ്പൂർ വെള്ളാപ്പിലെ കൈപ്പാട്ട് ഹൗസിൽ സഹലയിൽ നിന്നും 25 പവനും വെള്ളാപ്പ് കൈപ്പാട്ട് ഹൗസിൽ സൽമയിൽ നിന്നും ഭർത്താവിൽ നിന്നും 41പവനും സ്വർണാഭരണങ്ങൾ ലാഭം വിഹിതം വാഗ്ദാനം ചെയ്ത് ജ്വല്ലറിയിൽ നിക്ഷേപമായി സ്വീകരിക്കുകയായിരുന്നു. എന്നാൽ ലാഭവിഹിതമോ നൽകിയ സ്വർണമോ തിരിച്ചു നൽകാതെ ജ്വല്ലറി ഉടമകൾ വഞ്ചിച്ചു എന്നാണ് ഇവരുടെ പരാതി.