
കാസർകോട്:അനധികൃത വില്പനക്കായി ഓട്ടോറിക്ഷയിൽ ചാക്കിൽ കെട്ടിക്കടത്തി കൊണ്ടുപോവുകയായിരുന്നു വിദേശമദ്യവുമായി രണ്ടുപേരെ ബേഡകം എസ് ഐ എം അരവിന്ദനും സംഘവും പിടികൂടി ഇന്നലെ രാത്രി 9 30 ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബന്തടുക്ക -കോളിച്ചാൽ റോഡിലെ എബനേസർ ഐപിസി ചർച്ചിന് സമീപത്ത് വെച്ചാണ് മദ്യം പിടികൂടിയത്. മദ്യം കടത്തുകയായിരുന്ന തിരുമേനി കാക്കടവ് മണ്ഡപത്തിൽ ഹൗസിൽ വർഗീസിൻ്റെ മകൻ ജോബിൻസ് (37) , ചിറ്റാരിക്കാൽ കാറ്റാം കവല കിഴക്കേ കുടിയിൽ അയ്യപ്പൻറെ മകൻ കെ പി ഷിബു ( 48) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും മദ്യം വില്പന നടത്തിയ 1100 രൂപയും പിടികൂടി ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു,രണ്ടു ചാക്കുകളിലായി 130 കുപ്പി വിദേശമദ്യമാണ് പോലീസ് പിടിച്ചെടുത്തത്.