
നിലേശ്വരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 18 കാരനെ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ നിബിൻ ജോയ് അറസ്റ്റ് ചെയ്തു. മടിക്കൈ ചതുരക്കിണറിലെ ആദിത്യനെ (18)യാണ് അറസ്റ്റ് ചെയ്തത്. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട 18കാരിയുടെ പരാതിയിലാണ് കേസെടുത്തത്. സഹപാഠിയായ വിദ്യാർഥിനിയെ പ്രായപൂർത്തിയാക്കുന്നതിനു മുമ്പ് ചതുരകിണറിലെ വീട്ടിലും ചെറുവത്തൂരിലെ മറ്റൊരു വീട്ടിലും വെച്ച് നിരന്തരം പീഡിപ്പിച്ചു എന്നാണ് പരാതി. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് 2 കോടതിയിൽ ഹാജരാക്കിയ ആദിത്യനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.