
നീലേശ്വരം: പ്രമുഖ കോൺഗ്രസ്സ് നേതാവും, ദീർഘകാലം നീലേശ്വരം പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന എ അബ്ദുൾ റഹ്മാൻ്റെ 17-ാം ചരമ വാർഷികദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. അനുസ്മരണയോഗത്തിൽ എറുവാട്ട് മോഹനൻ അദ്ധ്യക്ഷതവഹിച്ചു. ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പി. രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു. നേതാക്കളായ ഇ ഷജീർ , സി. വിദ്യാധരൻ , കെ. ഭാസ്ക്കരൻ, വി.വി. സജ്ജയ് കുമാർ, വി.കെ. രാമചന്ദ്രൻ, എ. ഗംഗാധരൻ നായർ, ഉണ്ണി വേങ്ങര, കെ.എം. ശ്രീജ, ഇ.കെ സുബൈർ, രോഹിത് സി.കെ, സതീശൻ കൊഴുന്തിൽ എന്നിവർ സംസാരിച്ചു. ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയും നടന്നു.