കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിൽ വച്ച് 17 കാരനെ ക്രൂരമായി മർദ്ദിച്ച ആറു പേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. നീലേശ്വരം ചിറപ്പുറത്തെ ബാംസൂരി ഹൗസിൽ കെ കെ രാജന്റെ മകൻ ഹിമാംശു രാജ് ആണ് ആക്രമിക്കപെട്ടത്. സംഭവത്തിൽ ആദിത്യ രാജേഷ്, അഭിജിത് മധു, മഹാദേവ്, ഷെബിൻ, മുഹമ്മദ് സഹദ്, ഉണ്ണി എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.മുൻവൈരാഗ്യത്തിത്തുടർന്ന് ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.