The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പോലീസ് ജീപ്പ് അടിച്ചു തകർത്ത് എസ്ഐയെയും ഡ്രൈവറെയും വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം കഠിനതടവും 90, 000 രൂപ പിഴയും

പോലീസ് ജീപ്പ് അടിച്ചു തകർത്ത് എ എസ് ഐ യെയും ഡ്രൈവറെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം തടവും 90,000 രൂപ പിഴയും വിധിച്ചു.ബാര മീത്തൽ മാങ്ങാട്, കൂളിക്കുന്ന് കെ.എം. ഹൗസിൽ കെ എം മൊയ്തുവിന്റെ മകൻ കെ എം അഹമ്മദ് റാഷിദിനെ (31)യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 3 മാസം അധിക തടവും അനുഭവിക്കണം.2019 ജനുവരി ഒന്നിന് രാവിലെ 3 മണിക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.ബേക്കൽ എഎസ്ഐ ആയിരുന്ന ജയരാജൻ ഡ്രൈവർ ഇൽസാദ് എന്നിവരെ കത്തി ,കല്ല് എന്നിവകൊണ്ട് കുത്തി മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ,പോലീസ് വാഹനം അടിച്ചു തകർക്കുകയും ചെയ്തു വെന്നാണ് കേസ്‌. ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ അറസ്റ്റു ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ബേക്കൽ ഇൻസ്പെക്ടറായിരുന്ന വി.കെ വിശ്വംഭരനായിരുന്നു ,പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ജി.ചന്ദ്രമോഹൻ ഹാജരായി.

Read Previous

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

Read Next

രോഗിയായ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!