കുവൈത്തിൽ തീപിടുത്തത്തിൽ മരണപ്പെട്ട സൗത്ത് തൃക്കരിപ്പൂർ തെക്കുമ്പാട് സ്വദേശി പി. കേളുവിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ആശ്വാസ ധനസഹായം രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തെക്കുമ്പാട് വീട്ടിലെത്തി ഭാര്യ മണിക്ക് കൈമാറി.
എം രാജഗോപാലൻ എംഎൽഎ ജില്ലാ കലക്ടർ കെ ഇമ്പശേഖർ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി കെ ബാവ നോർക്ക റൂട്ട്സ് റീജണൽ മാനേജർ സി രവീന്ദ്രനാഥ് ഹൊസ്ദുർഗ് തഹസിൽദാർ എം മായ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 5 ലക്ഷം രൂപ എംഎ യൂസഫലി നൽകിയ 5 ലക്ഷം രൂപ രവി പിള്ള നൽകിയ രണ്ട് ലക്ഷം രൂപ ബാബു സ്റ്റീഫൻ നൽകിയ രണ്ട് ലക്ഷം രൂപ ഉൾപ്പെടെ 14 ലക്ഷം രൂപയുടെ ചെക്കാണ് മന്ത്രി കൈമാറിയത്