കാസർകോട്ഫോറസ്റ്റ് ഫ്ലയിങ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേളൂർ പൂതങ്ങാനത്തെ വീട്ടിൽ നിന്നും 135 കിലോ ചന്ദനമുട്ടികളും ഇത് കടത്താൻ ഉപയോഗിച്ച് രണ്ടു കാറുകളും രണ്ട് പേരെയും പിടികൂടി.പൂതങ്ങാനത്തെ പ്രസാദ്, മൂന്നാം മൈലിലെ ഷിബു രാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രസാദിന്റെ വീട്ടിൽ നിന്നുമാണ് 5 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 135 കിലോ ചന്ദന മുട്ടി പിടിച്ചെടുത്തത് കൂടാതെ ചന്ദന മുട്ടി കടത്താൻ ഉപയോഗിച്ച ബ്രീസ,സാൻട്രോഎന്നീ കാറുകളും പിടിച്ചെടുത്തു. പ്രസാദിനെ വീട്ടിൽ നിന്നും ഷിബു രാജിനെ മൂന്നാം മൈലിലെ തന്റെകടയുടെ മുന്നിൽ വെച്ചുമാണ് പിടികൂടിയത് .ഫോറെസ്റ്റ് ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ രതീശൻ വി, കാഞ്ഞങ്ങാട് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ രാഹുൽ കെ, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ,ചന്ദ്രൻ എം,ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ സിനി ടി എം, ധനജ്ഞയൻ, സുജിത് എം എൻ,ഡ്രൈവർ പ്രദീപ്, റെനീഷ്,വിജേഷ് കുമാർ എന്നിവർ ഓപ്പറേഷന് സംഘത്തിൽ ഉണ്ടായിരുന്നത്..തുടർന്ന് പ്രതികളെ കാഞ്ഞങ്ങാട് റേഞ്ച് ഫോറെസ്റ്റ് ഓഫീസർക്ക് കൈമാറി റേഞ്ച് ഫോറെസ്റ്റ് ഓഫീസറും പനത്തടി ഫോറെസ്റ്റ് സെക്ഷൻ ഓഫീസ് സ്റ്റാഫുകളും ചേർന്ന് തുടർനടപടികൾ നടത്തി കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.