The Times of North

Breaking News!

ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്   ★  പൂട്ടിക്കിടന്ന വീടിന്റെ വാതിൽ തകർത്ത് ആറരപവനും 35000 രൂപയും കവർച്ച ചെയ്തു   ★  ഐ എൻ എൽ പ്രാതിനിധ്യം തിരിച്ചു കിട്ടി; ഷംസുദ്ദീൻ അറിഞ്ചിറ ഹജ്ജ് കമ്മിറ്റിയിൽ 

പാണത്തൂർ കല്ലപ്പള്ളിയിൽ 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കുന്നിടിച്ചിൽ ഭീഷണിയുള്ള പാണത്തൂർ കല്ലപ്പള്ളി കമ്മാടി പത്തുകുടിയിലെ 13 കുടുംബങ്ങളെ കമ്മാടി ഏകാധ്യാപക വിദ്യാലയത്തിലെ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു.ക്യാമ്പില്‍ 25 പുരുഷന്‍മാരും 21 സ്ത്രീകളും 12 വയസില്‍ താഴെയുള്ള ഏഴ് കുട്ടികളുമായി 53 പേരാണ് ക്യാമ്പിലുള്ളത്. പുനരധിവാസ ക്യാമ്പ് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പത്തുകുടി പട്ടിക വര്‍ഗ്ഗ മേഖലയിലെ 13 കുടുംബങ്ങളെയാണ് കുന്നിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് മാറ്റി പാര്‍പ്പിച്ച് ക്യാമ്പ് തുടങ്ങിയത്. ക്യാമ്പിലുള്ളവര്‍ക്കായി വനസംരക്ഷണ സമിതി നല്‍കിയ അവശ്യ വസ്തുക്കൾ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ കൈമാറി. . പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വാര്‍ഡ്‌മെമ്പര്‍ രാധാകൃഷ്ണ ഗൗഡ, സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, വെള്ളരിക്കുണ്ട് താഹ്‌സില്‍ദാര്‍ പി.വി മുരളി എന്നിവര്‍ അനുഗമിച്ചു.ക്യാമ്പിലുള്ള കുടുംബങ്ങള്‍ക്ക് പുറമെ നാല് കുടുംബങ്ങളിലെ 17 അംഗങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിയതായി പനത്തടി വില്ലേജ് ഓഫീസര്‍ അറിയിച്ചു

Read Previous

കാലവര്‍ഷം ശക്തമാകുന്നു; കര്‍ഷകര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

Read Next

ദുരന്ത ജാഗ്രത നിർദ്ദേശത്തിന് പുല്ലുവില കോട്ടപ്പുറത്തെ ബോട്ട് ടെർമിനലിൽ കടകൾ പ്രവർത്തിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73