The Times of North

Breaking News!

ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്   ★  പൂട്ടിക്കിടന്ന വീടിന്റെ വാതിൽ തകർത്ത് ആറരപവനും 35000 രൂപയും കവർച്ച ചെയ്തു   ★  ഐ എൻ എൽ പ്രാതിനിധ്യം തിരിച്ചു കിട്ടി; ഷംസുദ്ദീൻ അറിഞ്ചിറ ഹജ്ജ് കമ്മിറ്റിയിൽ 

ശമ്പളം കിട്ടിയില്ല 108 ആംബുലൻസ് ജീവനക്കാർ നാളെ സമരത്തിൽ

എല്ലാ മാസവും ഏഴിന് മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പ് ലംഘിച്ച ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിക്കെതിരെ 108 ആംബുലൻസ് ജീവനക്കാർ പ്രതിഷേധ പണിമുടക്കിലേക്ക്. സർവീസ് പൂർണമായും നിർത്തി വച്ച് ചൊവ്വാഴ്ച സെക്രട്ടറിയറ്റ് മാർച്ചും സൂചനാ പണിമുടക്കും നടത്തും.കേരള സ്‌റ്റേറ്റ് 108 ബുലൻസ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
2019 മുതലാണ് കനിവ് 108 ആംബുലൻസ് പദ്ധതിയുടെ പ്രവർത്തനമാരംഭിക്കുന്നത്. നടത്തിപ്പ് ചുമതല ഹൈദരാബാദ് ആസ്ഥാനമായ ഇഎംആർഐ ഗ്രീൻഹെൽത്ത് സർവീസ് കമ്പനിക്കാണ്. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ ഒരു കൃത്യതയും കമ്പനി പാലിച്ചിട്ടില്ല. സിഐടിയു പ്രക്ഷോഭം നടത്തിയാണ് എല്ലാ മാസവും ഏഴിനകം ശമ്പളം നൽകുമെന്ന ഉറപ്പ് കമ്പനിയിൽനിന്ന് നേടിയത്. അതാണ് ഇപ്പോൾ ലംഘിക്കുന്നത്.
ശമ്പളം എന്നുമുതൽ നൽകുമെന്ന ഉറപ്പുനൽകാൻ കേരളത്തിന്റെ ഓപ്പറേഷൻ ചുമതലക്കാരൻ ശരവണൻ അരുണാചലത്തിന് ചർച്ചയിൽ കഴിഞ്ഞില്ല.
ഈ സാഹചര്യത്തിലാണ് സമരം ശക്തിപ്പെടുത്തുന്നതെന്ന് കേരള സ്‌റ്റേറ്റ് 108 ആം ബുലൻസ് എംപ്ലോയീസ് യൂണി യൻ (സിഐടിയു) നേതാക്കൾ പറഞ്ഞു. നിപാ പ്രധിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ട ആംബുലൻസുകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Read Previous

നീലേശ്വരം റെയിൽവേ പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടണം

Read Next

കുമ്പളപ്പള്ളി പാലത്തിൻ്റെ പണി ഉടൻ പൂർത്തീകരിക്കണം : സ്ക്കൂൾ പി ടി എ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73