അതിശക്തമായി രണ്ടുദിവസമായി തുടരുന്ന മഴയിൽ അനന്തംപള്ള പ്രദേശത്തെ 100 ഏക്കറോളംവരുന്ന കൃഷിയിടങ്ങൾ വെള്ളത്തിൽ ആയി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചു കാഞ്ഞങ്ങാട് നഗരസഭയിൽ തന്നെ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സ്ഥലമാണ് അനന്തംപള്ള മുന്നൂറോളം കുടുംബങ്ങൾ കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് ഒരു വർഷം കൃഷിയിറക്കുന്നതിന് തന്നെ ഭാരിച്ച ചെലവാണ് വരുന്നത് ബാങ്ക് ലോണുകളും വായ്പ്പകളും മറ്റു കടങ്ങളൊക്കെ വാങ്ങിയാണ് പല കുടുംബങ്ങളും കൃഷിയിറക്കുന്നത് ആ വരുമാനമാർഗ്ഗമാണ് രണ്ടുദിവസത്തെ മഴയിൽ കൃഷിക്കാർക്ക് ഇല്ലാതായത്. വെള്ളരിക്ക കക്കിരി വെണ്ട ചീര മത്തൻ കുമ്പളം നരമ്പൻ വഴുതിന മരച്ചീനി കിഴങ്ങ് മുളക് എന്നിവയാണ് പ്രധാനമായും ഈ പ്രദേശത്ത് കൃഷി ചെയ്തു വരുന്നത് ഇത്തരം വളർച്ചയായ കൃഷികളാണ് കർഷകരെ രണ്ടുദിവസത്തെ മഴയിൽ കണ്ണീരിലായി തിയത് കർഷകർക്ക് വേണ്ടെന്ന് അടിയന്തര സഹായം സർക്കാരിൽ നിന്നും കൃഷിഭവൻ മുഖാന്തരം ലഭ്യമാക്കി കൊടുക്കണമെന്ന് സിപിഐഎം അനന്തംപള്ള സൗത്ത് നോർത്ത് ബ്രാഞ്ച് കൾ ആവിശ്യപ്പെട്ടു നാശനഷ്ടം സംഭവിച്ച സ്ഥലം സിപിഎം ജില്ലാ സെക്രടറി എം.വി ബാലകൃഷ്ണൻ മാസ്റ്റർ . ജില്ലാസെക്രട്ടറിയേറ്റ് അംഗം വി.വി രമേശൻ . കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ സുജാത ടീച്ചർ സിപിഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി രാജ്മോഹൻ ജില്ലാ കമ്മിറ്റിയംഗം നിഷാന്ത് ലോക്കൽ സെക്രട്ടറി ശബരീശൻ ഐങ്ങോത്ത് ഏരിയ കമ്മിറ്റിയംഗങ്ങളായ വി.സുകുമാരൻ മുഹമ്മദ് മുറിയനാവി. കാഞ്ഞങ്ങാട് നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി സരസ്വതി വാർഡ്കൗൺസിലർ സി.രവിന്ദ്രൻ ലോക്കൽ കമ്മിറ്റിയംഗങ്ങളായ പി.വി മണി അനന്തംപള്ള. ടി.പി കരുണാകരൻ . നോർത്ത് ബ്രാഞ്ച് സെക്രട്ടറി വി.എം കൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു