നീലേശ്വരം:ഇലക്ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ജില്ലാ പൊലിസ് മേധാവിയുടെ നിർദ്ദേശപ്രകാരം നീലേശ്വരം പൊലിസ് നടത്തിയ റെയ്‌ഡിൽ പിടികിട്ടാ പുള്ളികളടക്കമുള്ള 10 വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു.നീലേശ്വരം പൊലിസ് ഇൻസ്പെക്ടർ കെ. വി ഉമേശൻ, സബ് ഇൻസ്പെക്ടർമാരായ അശോക് കുമാർ , സി. ജെ ബെന്നി എന്നിവരടങ്ങിയ സംഘമാണ് നിരവധി കേസുകളിൽ പ്രതികളായ വിഷ്ണു എന്ന കൂമൻ വിഷ്ണു,മുരളി തെരുവത്ത്, സുമേഷ് പാലിച്ചോൻ റോഡ്’, സുമിത്ത് അനന്തം പള്ള, രാജേന്ദ്രൻ എരിക്കുളം,ഹാരിസ് ഞാണികടവ്വ്,വിപിൻ, ബഷീർ, രാജൻ തുടങ്ങി പത്തോളം വാറണ്ട് പ്രതികളെയാണ് പിടികൂടി കോടതിയിൽ ഹാജരാക്കിയത്. ഇലക്ഷൻ ഡ്രൈവിൻ്റെ ഭാഗമായി 3 പിടികിട്ടാപുള്ളികളെയും 15- ഓളം വാറണ്ട് പ്രതികളെയും നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ മുമ്പ് തെരഞ്ഞെടുപ്പ് കേസുകളിൽ ഉൾപ്പെട്ടതായ 35 പേർക്ക് എതിരെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് നല്ല നടപ്പിന് ജാമ്യവും നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുന്നവർക്ക് എതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് പൊലിസ് അറിയിച്ചു.