പയ്യന്നൂർ: ഓൺലൈൻ ബിസിനസിൽ ലാഭ വിഹിതം നൽകാമെന്ന് പ്രലോഭിപ്പിച്ച് നാവിക ഉദ്യോഗസ്ഥൻ്റെ ഭാര്യയിൽ നിന്നും 1,80,932 രൂപ തട്ടിയ സൈബർ തട്ടിപ്പു സംഘത്തിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു.
നാവിക അക്കാദമിയിലെ ഉദ്യോഗസ്ഥൻ്റെ മുപ്പത്തിരണ്ടുകാരിയായ ഭാര്യയുടെ പരാതിയിലാണ് മിന്ത്ര ഓൺലൈൻ കമ്പനിക്കെതിരെ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ആഗസ്ത് 28, 29 ദിവസങ്ങളിലാണ് ഓൺ ലൈൻ ബിസിനസിൽ അധികവരുമാനം നേടാമെന്ന സോഷ്യൽ മീഡിയയിലൂടെ വാഗ്ദാനം നൽകിയത്.
പണം നിക്ഷേപിച്ചാൽ 10 മുതൽ 50 ശതമാനം വരെ കമ്മീഷനാണ് വാഗ്ദാനം ചെയ്തത്. തുടർന്ന് പരാതിക്കാരി വിവിധ ബേങ്ക്അക്കൗണ്ടു വഴി പലതവണകളായി 1,80,932 രൂപ കൈമാറി. പിന്നീട്കമ്മീഷനോ നൽകിയ പണമോ തിരിച്ചുനൽകാതെ വഞ്ചിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
Tags: fraud case online business