കേന്ദ്ര അവഗണനക്കെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ പ്രതിഷേധേ ചങ്ങല തീർത്തു. . കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽനിന്നുമുതൽ തിരുവനന്തപുരത്ത് രാജ്‌ഭവൻവരെയുള്ള 651 കിലോമീറ്റർ ദൂരത്തിൽ ലക്ഷങ്ങളാണ് ഡിവെെഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധച്ചങ്ങല തീർത്തത്.
കാസർകോട്ട് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ഡിവെെഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപി ആദ്യ കണ്ണിയായപ്പോൾ രാജ്‌ഭവനുമുന്നിൽ ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ് ഇ പി ജയരാജൻ അവസാന കണ്ണിയായി.
വൈകീട്ട് നാലരയ്ക്ക് തന്നെ ട്രയൽച്ചങ്ങല തീർത്തു. അഞ്ചിന് മനുഷ്യച്ചങ്ങല തീർത്ത് പ്രതിജ്ഞ എടുത്തു. അഖിലേന്ത്യ, സംസ്ഥാന നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കാളികളായി. ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തിയാണ് സമരം. റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയിൽ പ്രതിഷേധിച്ചാണ് മനുഷ്യച്ചങ്ങല.
പത്തു ലക്ഷത്തിലധികം യുവജനങ്ങൾ അണിനിരക്കുന്ന ചങ്ങലയിൽ കർഷകരും തൊഴിലാളികളും വിദ്യാർഥികളും അധ്യാപകരും സമൂഹത്തിന്റെ നാനാ തുറകളിലുമുള്ളവർ പങ്കാളികളായി.