കാഞ്ഞങ്ങാട്:
കാഞ്ഞങ്ങാട് പ്രസ് ഫോറം ഏർപ്പെടുത്തിയ അച്ചടി – ദൃശ്യ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു.
പ്രസ് ഫോറം സ്ഥാപക പ്രസിഡന്റ് എം.വി ദാമോധരന്റെ സ്മരണക്കായി ഏർപ്പെടുത്തിയ മികച്ച വാർത്തക്കുള്ള അവാർഡ് കണ്ണൂർമാതൃഭൂമി സ്റ്റാഫ് റി
പ്പോർട്ടർ പി.പി ലിബീഷ് കുമാർ അർഹനായി.. മാതൃഭുമിയിൽ പ്രസിദ്ധീകരികരിച്ച പറക്കും റോ… റോ പരമ്പരക്കാണ് അവാർഡ്.
മികച്ച ദൃശ്യ മാധ്യമ പ്രവർത്തകനുള്ള ക സുരേന്ദ്രൻ നീലേശ്വരം സ്മാരക മാധ്യമ അവാർഡിന് ഏഷ്യാനെറ്റ് ചീഫ് റിപ്പോർട്ടർ ഫൈസൽ ബിൻ അഹമ്മദ് അർഹനായി .
1400 ജല തുരങ്കങ്ങൾനിർമ്മിച്ച് കുഞ്ഞമ്പുവേട്ടന്റെ ത്യാഗ പൂർണമായ ജീവിതത്തിന്റെ സഫലതയും പ്രകൃതി ബോധവും പ്രതിഫലിപ്പിച്ച വാർത്തക്കാണ് പുരസ്കാരം. ഈ വാർത്തക്ക് ദൃശ്യ പൊലിമ നൽകിയ ക്യാമറാമാൻ സുനിൽകുമാർ ബേപ്പ് ജൂറി സമിതിയുടെ പ്രത്യേക പരമാർശത്തിനും അർഹനായി. സുനിലിനെയും പ്രസ് ഫോറം ഉപഹാരം നൽകി അനുമോദിക്കും.
അട്ടക്കാട്ടെ ആദ്യകാല കർഷക സംഘം പ്രവർത്തകൻ തോട്ടോൻ കോമൻ മണിയാണിയുടെ സ്മരണക്ക് കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ മികച്ച ഗ്രാമീണ റിപ്പോർട്ടിനുള്ള മാധ്യമ അവാർഡ് ദേശാഭിമാനി ചെറുവത്തൂർ ലേഖകൻ വിജിൻദാസ് കിനാത്തിൽ അർഹനായി.
മടിക്കൈയിലെ ആദ്യകാല കർഷക കമ്മ്യൂണിസ്റ്റ് നേതാവ് കെ.വി രാമുണ്ണിയുടെ സ്മരണക്കായി കുടുംബം സായാഹന പത്രങ്ങളിലെ റിപ്പോർട്ടർമാർക്കായി ഏർപ്പെടുക്കിയ അവാർഡിന് ഉത്തരദേശം ലേഖകൻ സുരേഷ് പയ്യങ്ങാനം അർഹനായി.
കവുങ്ങ് കർഷകർ നേരിടുന്ന പ്രതിസന്ധികൾ വിശദീകരിച്ച റിപ്പോർട്ടാണ് അവാർഡിന് അർഹമായത്.വാർത്ത സമ്മേളനത്തിൽ
ഡേ.എ.എം ശ്രീധരൻ, മാധ്യമ പ്രവർത്തകരായ ടി.കെ.നാരായണർ.കെ.വി ബൈജു, ബാബു കോട്ടപ്പാറ എന്നിവരടങ്ങിയ ജൂറിസമതിയാണ് അവാർഡ് നിർണയം നടത്തിയത്.
5001 രൂപയും ശിൽപവും പ്രശംസാപത്രവുമാണ് അവാർഡ്.
ജനുവരി 26 ന് കാഞ്ഞങ്ങാട് ബിഗ് മാൾ ഹാളിൽ നടക്കുന്ന പ്രസ് ഫോറം അംഗങ്ങളുടെ കുടുംബ സംഗമത്തിൽ വെച്ച് മന്ത്രി ആർ ബിന്ദു അവാർഡുകൾ സമ്മാനിക്കും.