പുതിയ കാലത്ത് ഓൺലൈൻ പത്രങ്ങളുടെ പ്രാധാന്യം വർദ്ധിച്ച് വരികയാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു . വാർ്ത്താധിഷ്ഠിത ഓൺലൈൻ ചാനലായ ടൈംസ് ഓഫ് നോർത്തിന്റെ യൂട്യൂബും വെബ് സൈറ്റും, ഫേസ് ബുക്കിന്റെയും ഉദ്ഘാടനം
നിർവഹിക്കുകയായിരുന്നു എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ
നീലേശ്വരം : ലോകം വികസനത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകുമ്പോൾ ഓൺലൈൻ പത്രങ്ങളുടെ പ്രാധാന്യം വല്ലാതെ വർദ്ധിക്കുകയാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളെല്ലാം കോളനി വാഴ്ചക്കെതിരേയാണ് തുടങ്ങിയത്.എന്നാൽ ഇന്ന് അതിന്റെ എല്ലാ രീതികളും മാറിയിരിക്കുന്നു. ഡിജിറ്റൽ മീഡിയയും, ഇലട്രോണിക്ക് മീഡിയയും സോഷ്യൽ മീഡിയയും ട്വിറ്ററും എക്‌സും എല്ലാം പിടിമുറുക്കിയിരിക്കുകയാണ് ലോകം ഒരു ഗ്ലോബൽ വില്ലേജായതിനാൽ എല്ലാം ലൈവായി അപ്പോൾ തന്നെ കാണുകയാണ്. ദൈവം തെറ്റ് ചെയ്താൽ പോലും വാർത്തയെഴുതണമെന്നാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പറഞ്ഞത്. മാധ്യമപ്രവർത്തകർ വലിയ വെല്ലുവിളി നിറഞ്ഞകാലത്താണ് ജീവിക്കുന്നതെങ്കിലും സമൂഹത്തിലെ എല്ലാ തിന്മകളെയും എതിർക്കാൻ മാധ്യമത്തിന് കഴിയണം. പലർക്കും അങ്ങിനെ കഴിയാതെ വരുമ്പോൾ ഓൺലൈൻ മാധ്യമങ്ങളാണ് ജനങ്ങളുടെ രക്ഷ. അദേഹം പറഞ്ഞു. ചിത്രകലാ ചന്ദ്രന്റെ പ്രാർഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പ്രൊഫ.കെ.പി.ജയരാജൻ അധ്യക്ഷനായി. വെളിച്ചം കെട്ടുകൊണ്ടിരിക്കുന്ന ഇ കാലത്ത്് പുതിയ പൊൻ വെളിച്ചമാവാൻ ടൈംസ് ഓഫ് നോർത്തിന് കഴിയട്ടെ എന്ന് കെ.പി.ജയരാൻ ആശംസിച്ചു. ചിത്രകലാ സിനിമാനടനും സാംസ്‌ക്കാരി പ്രവർത്തകനുമായ കുഞ്ഞികൃഷ്ണൻ ഫേസ് ബുക്ക് ഉദ്ഘാടനം ചെയ്തു. യൂട്യൂബ് ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി നിർവഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ ജഗദീഷ് ബാബു വെബ ്‌സൈറ്റു സ്വിച്ച് കർമ്മം നിർവഹിച്ചു. കാലമെത്ര മാറിയാലും മാധ്യമ പ്രവർത്തകർക്ക്് എപ്പോഴും വാർത്ത് ലഭിക്കുന്ന ഉറവിടങ്ങളാണ് പ്രധാനമെന്നും ആരു ഭീഷണിപ്പെടുത്തിയാലും എന്ത് കേസെടുത്താലും മാധ്യമ പ്രവർത്തകൻ ഒരിക്കലും തന്റെ സോൾസിനെക്കുറിച്ച് ആരോടും പറഞ്ഞുപോകരുതെന്നും ജഗദീഷ് ബാബു പറഞ്ഞു. ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനം, മലബാർ വാർത്ത മാനേജിംഗ് എഡിറ്റർ ബഷീർ ആറങ്ങാടി, രാഷ്ട്രീയ സാമൂഹിക സാംസക്കാരിക രംഗത്തെ പ്രമുഖരായ എം.രാജൻ ,എറുവാട്ട് മോഹനൻ, ഷംസുദ്ദീൻ അറിഞ്ചിറ, അഡ്വ. നസീർ , പി.വിജയകുമാർ ,കൈ പ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയിടത്ത്, പി.മോഹനൻ, എ വിനോദ് കുമാർ
ഉദയൻ പാലായി, രാഘവൻ ചോനമഠം, എ.വി.സുരേഷ്, കരിവെള്ളൂർ രാജൻ, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, ഹരിശങ്കർ, സുരേന്ദ്രയു പൈ, അശോകൻ എറളാൽ, സി.വി. പ്രകാശൻ, കെ.രാജേന്ദ്രകുമാർ, കെ.വി. ബാലൻ ചെറുവത്തൂർ, വിനോദ് അരമന, എന്നിവർ സംസാരിച്ചു. ടൈംസ് ഓഫ് നോർത്തിന്റെ മാനേജിംഗ് എഡിറ്റർ സേതു ബങ്കളം സ്വാഗത ഭാഷണം നടത്തി.ടൈംസ് ഓഫ് ഇന്ത്യ ഡയറക്ടർ അനീഷ് കടവത്ത് നന്ദി പറഞ്ഞു.